നീലകണ്ണുകൾ തേടി;
എം മുകുന്ദൻറെ മയ്യഴിപുഴയുടെ തീരങ്ങളിൽ വായിച്ചുകഴിഞ്ഞപ്പോൾ ബാബുവിന് ഒരാഗ്രഹം,മാഹി ഒന്ന് കാണണം ..അത് അവൻ അപ്പൊതന്നെ എന്നെ വിളിച്ചു പറഞ്ഞു;
തന്നേ ..,അല്ലെങ്കിൽ തന്നെ ഇമ്മിണി നല്ല പേരാ അത് ഇനിയും മെച്ചപെടുതാണോ?,നീ ഒന്ന് പോടൈ എന്ന് ഞാന്നും .കുറച്ചു കഴിഞ്ഞപോഴുണ്ട് ബൈകിന്റെ ഹോര്ണ് കേൾകുന്നു, ഞാൻ താഴെ ഇറങ്ങി ചെന്നു. എന്നെ കണ്ടപാടെ ആപുസ്തകം കയ്യിൽ തന്നു വായിച്ചു നോക്കാൻ പറഞ്ഞു;രാവിലെ പോകാൻ റെഡിയാകാനും.ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു തീരത് ,അനൂപിനെയും ,നഹീമിനെയും വിളിച്ചു രാവിലെ റെഡി ആവാൻ പറഞ്ഞു.മയ്യഴിപുഴയും ,നീലകണ്ണുകളും, മാഹി സയിന്റ് തെരേസാ പള്ളി ,ഫെസ്റ്റിവൽ ,അതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് ഉറങ്ങാൻ കിടന്നു ,രാവിലെ നേരത്തെ എണീറ്റ് റെഡിആയി,ബാബുവും നഹീമും ബൈകുമായി വന്നു,ആദ്യ ട്രെയിൻ പിടിക്കണം എന്നുള്ളത് കൊണ്ട് തന്നെ പരപ്പനങ്ങാടിയിലേക്ക് ഞങ്ങൾ നാല് പേരും ബൈക്കിലാണ് പോയത് ,നഹീം കൌണ്ടറിൽ പോയി ടിക്കറ്റ് എടുത്തു..
വല്യ തിരക്കൊന്നുമില്ലയിരുന്നു അന്ന് ,ഞങ്ങൾ നാലുപേരും ഡോറിൽതന്നെ നിന്നു സ്റ്റെഷനുകൾ മാറിമാറി വന്നു.. ഞങ്ങള്ക്ക് ഇറങ്ങേണ്ട സ്ഥലമെത്തി..കാൽ ആ മണ്ണിൽ തൊട്ടതും ആദ്യം തിരഞ്ഞത് നീല കണ്ണുകളായിരുന്നു ,എന്താണെന്നറിയില്ല ഒന്നും ഒത്തു വന്നില്ല.തല്ല് പേടിച്ചു കൂടുതൽ തിരയാനൊന്നും നില്‍ക്കാതെ ബീറുകളുടെയും,വോഡ്കയുടെയും മനം മയക്കുന്ന കാഴ്ച്ചകൾ കണ്ടു ,മയ്യഴിപുഴ ലക്ഷ്യമാകി നടന്നു.സൌന്ദര്യമെല്ലാംനഷ്ട പെട്ട് കഴിഞ്ഞുപോയ പ്രതാപകാലത്തെ കുറിച്ചോർത് കണ്ണീർവാർകയാണെന്ന് തോന്നിപോകും,നിറയെ പ്ലാസ്റ്റിക് ബോട്ടലുകളും.ഗ്ലാസ്സുകളും മയ്യഴി വെറുമൊരു അഴുക്കുച്ചാൽ പോലെ ആയിരിക്കുന്നു.അടുത്ത ലക്ഷ്യം ചർച്ചാണ്,അവിടെ രണ്ടുണ്ട് കാര്യം......സമയമില്ലാതദ് കാരണം അവിടേക്ക് ഓട്ടോ പിടിക്കാമെന്ന് കരുതി സ്റ്റാൻന്റിലെക്ക് റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അവിടെ ഓട്ടോ കാത്ത് നിൽകുന്ന ഒരു ആളെ കണ്ടത് ,എം മുകുന്ദൻ ....വെള്ളമുണ്ടിന്റെ ഒരറ്റം വലത്തേ കയ്യിൽ പിടിച്ചു ഓട്ടോ കാത്ത് നിൽകുന്നു ....ഇങ്ങോട്ട് വരാൻ തന്നെ കാരണക്കാരനായ മനുഷ്യൻ .പരിചയപ്പെടാമെന്ന മോഹവുമായി ഓടിചെന്നങ്കിലും അദ്ദേഹം അപ്പോഴേക്കും ഒരു ഓട്ടോക്ക് കൈകാണിച്ചിരുന്നു .എന്തിരുന്നാലും നിനച്ചിരിക്കാതെ കാണാൻ പറ്റിയല്ലോ എന്നസംതൃപ്തിയിൽ ഞങ്ങൾ മാഹി ചർച്ചിലേക്ക് വണ്ടി കയറി.ഓട്ടോ കിട്ടാത് കാരണം ബസ്സിലായിരുന്നു അങ്ങോട്ട് പോയത്. നല്ല രസമുള്ള യാത്ര.പുതിയ പലകാഴ്ച്ചകളും ആയാത്ര ഞങ്ങള്ക്ക് സമ്മാനിച്ചു..അതിലൊന്നാണ് ഇപ്പോഴും ഹാഫ് ട്രൌസറും കൂര്ത്ത തൊപ്പിയുമുള്ള അവിടുത്തെ പോലീസ്.പള്ളിയുടെ എതിർ വശത്താണ് ബസ് നിറുത്തിയത്,അവിടെ ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ഞങ്ങൾ പള്ളികംബൌണ്ടിൽ കയറി,സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. അദികം ആരും ഇല്ല ,പള്ളിയും പരിസരവും ചുറ്റിനടന്ന്കണ്ടു ഫെസ്റ്റിവൽ കഴിഞ്ഞതിൻറെ അവശേഷിപ്പുകൾ അപ്പഴും അവിടെ കാണാമായിരുന്നു ..ഇനി അധികസമയം ബാകിയില്ല ,വൈകുന്നേരതിനുമുന്പ് വീട്ടില് എത്തണം .അടുത്ത ട്രെയിൻ കിട്ടിയില്ലെങ്കിൽ പണിപാളും..വീട്ടിൽ അറിയിക്കതെയുള്ള കറക്കമാണല്ലോ.. നീലക്കണ്ണ് കളെ ബാകിയാകി ഞങൾ നാട്ടിലേക്ക് തിരിച്ചുകയറി .
എനിക്കുറപ്പാണ് ആ കണ്ണുകൾ ഒരിക്കൽകൂടെ ഞങ്ങളെ മാഹിയിലേക്ക് തിരികെ വിളിക്കും ഒരു സ്വപ്നസക്ഷാത്കാരതിനെന്നോണം
എം മുകുന്ദൻറെ മയ്യഴിപുഴയുടെ തീരങ്ങളിൽ വായിച്ചുകഴിഞ്ഞപ്പോൾ ബാബുവിന് ഒരാഗ്രഹം,മാഹി ഒന്ന് കാണണം ..അത് അവൻ അപ്പൊതന്നെ എന്നെ വിളിച്ചു പറഞ്ഞു;
തന്നേ ..,അല്ലെങ്കിൽ തന്നെ ഇമ്മിണി നല്ല പേരാ അത് ഇനിയും മെച്ചപെടുതാണോ?,നീ ഒന്ന് പോടൈ എന്ന് ഞാന്നും .കുറച്ചു കഴിഞ്ഞപോഴുണ്ട് ബൈകിന്റെ ഹോര്ണ് കേൾകുന്നു, ഞാൻ താഴെ ഇറങ്ങി ചെന്നു. എന്നെ കണ്ടപാടെ ആപുസ്തകം കയ്യിൽ തന്നു വായിച്ചു നോക്കാൻ പറഞ്ഞു;രാവിലെ പോകാൻ റെഡിയാകാനും.ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു തീരത് ,അനൂപിനെയും ,നഹീമിനെയും വിളിച്ചു രാവിലെ റെഡി ആവാൻ പറഞ്ഞു.മയ്യഴിപുഴയും ,നീലകണ്ണുകളും, മാഹി സയിന്റ് തെരേസാ പള്ളി ,ഫെസ്റ്റിവൽ ,അതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് ഉറങ്ങാൻ കിടന്നു ,രാവിലെ നേരത്തെ എണീറ്റ് റെഡിആയി,ബാബുവും നഹീമും ബൈകുമായി വന്നു,ആദ്യ ട്രെയിൻ പിടിക്കണം എന്നുള്ളത് കൊണ്ട് തന്നെ പരപ്പനങ്ങാടിയിലേക്ക് ഞങ്ങൾ നാല് പേരും ബൈക്കിലാണ് പോയത് ,നഹീം കൌണ്ടറിൽ പോയി ടിക്കറ്റ് എടുത്തു..
വല്യ തിരക്കൊന്നുമില്ലയിരുന്നു അന്ന് ,ഞങ്ങൾ നാലുപേരും ഡോറിൽതന്നെ നിന്നു സ്റ്റെഷനുകൾ മാറിമാറി വന്നു.. ഞങ്ങള്ക്ക് ഇറങ്ങേണ്ട സ്ഥലമെത്തി..കാൽ ആ മണ്ണിൽ തൊട്ടതും ആദ്യം തിരഞ്ഞത് നീല കണ്ണുകളായിരുന്നു ,എന്താണെന്നറിയില്ല ഒന്നും ഒത്തു വന്നില്ല.തല്ല് പേടിച്ചു കൂടുതൽ തിരയാനൊന്നും നില്‍ക്കാതെ ബീറുകളുടെയും,വോഡ്കയുടെയും മനം മയക്കുന്ന കാഴ്ച്ചകൾ കണ്ടു ,മയ്യഴിപുഴ ലക്ഷ്യമാകി നടന്നു.സൌന്ദര്യമെല്ലാംനഷ്ട
എനിക്കുറപ്പാണ് ആ കണ്ണുകൾ ഒരിക്കൽകൂടെ ഞങ്ങളെ മാഹിയിലേക്ക് തിരികെ വിളിക്കും ഒരു സ്വപ്നസക്ഷാത്കാരതിനെന്നോണം

No comments:
Post a Comment