രാത്രി മുഴുവൻ യൂണിയൻ ഇനാഗുരേഷൻ പ്രോഗ്രാമിന്റെ വിലയിരുത്തലായിരുന്നു..അത് കൊണ്ട്തന്നെ അന്നും നേരം വൈകിതന്നെയാണ് എണീറ്റത്.വീട്ടിൽ നിന്നും ജീപ്പ് എടുത്ത് യൂണിവേഴ്സിറ്റിഎതിയപ്പോഴെകും മുൻതീരുമാനപ്രകാരം എല്ലാവരും എത്തിയിരുന്നു...ഇലക്ഷന് മുന്നേ എല്ലാവരുംചേര്ന് എടുത്ത തീരുമാനമാണ് എവിടെക്കെങ്കിലും ഒരു ട്രിപ്പ് പോകണമെന്ന്.ചർച്ചകൾക്കൊടുവിൽ വയനാട് തീരുമാനിക്കുകയും ചെയ്തു ..ഒരുപാട് തവണ പോയതാണ്, എന്നാലും എല്ലാവരുംകൂടിപോയിട്ടില്ലലോ എന്നോകെ പറഞ്ഞാണ് ഉറപ്പിച്ചത്.മാളയിൽ കയറി എല്ലാവരും നാസ്തകഴിച്ച് ,അടുത്തുള്ള പമ്പിൽനിന്നും ഡീസലും അടിച്ചു യാത്ര തുടങ്ങി .....എല്ലാവരും ഒരേമനസ്സുള്ളവരായത് കാരണം മുഴുനീളെ എസ് എഫ് ഐ യും ഇലക്ഷനു മായിരുന്നുചര്ച്ചാവിഷയം.അതിനിടക്ക് എപ്പഴോ ആണ് രാജനെകുറിച്ചുള്ള ചർച്ച വന്നത്. ജിതേഷും ,ഷബീറുമാണ്ചര്ച്ച നിയന്തിക്കുന്നത്.പന്തീരങ്കാവു എത്തിയപ്പോഴാണ് ജിതേഷ് കക്കയതെക്ക് പോയാലോ എന്ന്ചോദിക്കുന്നത്..എല്ലാവര്ക്കും സമ്മതമാണെങ്കിൽ പോകമെന്നു ഞാനും...ഭുരിപക്ഷാഭിപ്രായപ്രകാരം,വണ്ടി കക്കയതെക്ക് തിരിച്ചു .. ആദ്യമായിട്ടാണ് കക്കയതെക്ക് പോകുന്നത് .അവസാനത്തെ പമ്പിൽഎത്തിയപ്പോൾ ഡീസൽ വീണ്ടും ഫുൾ ആക്കി,കാറ്റും അടിച്ചു . പോയി പെടാൻ പാടില്ലാലോ...അരുവികളും പാടങ്ങളും ചെറു കുന്നുകളും പിന്നിട്ടു ,ചുരം കയറാൻ തുടങ്ങി ...പ്രകൃതി തന്റെമുഴുവൻ സൌന്ദര്യവും കനിഞ്ഞു നൽകിയ പ്രദേശങ്ങളിൽ ഒന്നാണ് കക്കയം എന്ന്, അപ്പോൾത്തന്നെഞങ്ങൾക്ക് മനസ്സിലായിതുടങ്ങിയിരുന്നു .. തണുപ്പ് വിടപറയാൻ മടിച്ചു നില്കുകയാണെന്ന് തോന്നുന്നു,നല്ലവണ്ണം കുളിരുന്നു....ഞാൻ വണ്ടി സൈഡാക്കി ,എല്ലാവരും ഇറങ്ങി .ഇനി അങ്ങൊട്ട് വണ്ടി വിടില്ല...പ്രതാപകാലത്തെ അവശേഷിപ്പെന്നോണം ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒന്ന് രണ്ടു കരിങ്കൽചുമരുകൾ ,ഒരു വിളക്കുകാലും സിനിമയിൽ മാത്രം കണ്ടിടുള്ള കരിങ്കല്ല്കൊണ്ട് പണിത പുരാതനമായരണ്ടു റൂമുകൾ,അതിൽ ഇന്നും ആൾ താമസമുണ്ട്,പോലീസുകാരണെന്ന്തോന്നുന്നു ,അവിടെ അവർമാത്രമേ ഒള്ളു.... ജിതേഷ് ആദ്യം രാജനെ കൊന്നെന്ന് പറയപ്പെടുന്ന ഉരുക്കുഴിയിലെക്കുള്ള വഴിബോർഡിൽ നോക്കി കണ്ടെത്തി .അങ്ങോട്ട് നടക്കുമ്പോൾ അവന്‍തന്നെ രാജനെകുറിച്ചുള്ള ഒരുചെറുവിവരണം എല്ലാവര്ക്കും നൽകിയിരുന്നു .എല്ലാവരും ഫോട്ടോഎടുക്കുന്നതിരക്കിലാണ്,എടുത്തുകൊണ്ടിരിക്കുമ്പോൾ എവിടെനിന്നെന്നറിയില്ല, രണ്ടു പോലീസുകാർവന്നു ഫോട്ടോ എടുക്കാൻ പാടില്ലത്രേ ,വേഗം പോകണമെന്ന നിർദേശവും. ഡാമിന്ഭീഷണിയുണ്ട് പോലും...അവിടെനിന്നും ഇറങ്ങി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നീങ്ങി ,വളരെനിശബ്ദമായ് ഒഴുകുന്ന ഒരു പാലരുവി ,അരുവിക്ക് കുറുകെ ഒരു പഴഞ്ചൻ തൂക്കു പാലം ,ഭൂമിയുടെഅപാരതയിലെക്ക് വലിച്ചുകെട്ടിയ ഒരു നൂൽ പോലെ വെള്ളച്ചാട്ടം .എല്ലാം കാണേണ്ട കാഴ്ച്ചതന്നെയായിരുന്നു ..പാലത്തിലേക്ക് ആദ്യം കയറിയത് ജസീറായിരുന്നു,അതിലും വേഗത്തിൽ കമ്പിയിട്ട തന്റെ കാലുമായി തിരിച്ചിറങ്ങിയതും ....മൂന്നു പേരില്‍ കൂടുതൽ കയറരുതെന്ന് പാലത്തിനുതാഴെ ബോർഡ് വച്ചിടുണ്ട്,അത് വായിച്ചപ്പോൾത്തന്നെ പാലത്തിന്റെ അവസ്ഥയെ കുറിച്ച് ഞങ്ങള്ക്ക്ഒരു ധാരണ ലഭിച്ചു,ഓരോരുത്തരായി അപ്പുറത്തെത്തി...എല്ലാഭയവും മായ്ച്ചു കളയുന്നതായിരുന്നുആ കാഴ്ചകൾ ,വെള്ളച്ചാട്ടത്തിന്റെ മുഴുവൻ ഭംഗിയും ഇവിടെനിന്നാണ് കാണുക ..സൌന്ദര്യം മുഴുവൻകണ്ണുകൾക്ക് സമ്മാനിച്ച് പരന്നു കിടക്കുന്ന പച്ച താഴ്വര,അതിനിടക്ക് ചുവപ്പും മഞ്ഞയും ഇലകളുള്ളഒരുപാട് വൃക്ഷങ്ങൾ ..താഴെ വെള്ളം ചെന്ന് പതിക്കുന്ന ശബ്ദം പ്രക്രതി നല്കിയ ഒരു സംഗീത ഉപകരണംപോലെ ഏറിയും കുറഞ്ഞും എപ്പോഴും സംഗീതം വര്‍ഷിക്കുന്നു...കുറേനേരത്തെ ഫോട്ടോ എടുക്കലിനുംമറ്റും ശേഷം ഞങ്ങൾ കുറച്ചപ്പുറതെക്കുമാറി, ഡ്രസ്സ്എല്ലാം അഴിച്ച് വെള്ളത്തിലിറങ്ങി,നല്ലതണുപ്പാണ്വെള്ളത്തിനു എങ്കിലും, ഒഴുക്കില്ലാതതിനാൽ കുറേനേരം അങ്ങിനെ നിന്നു .പാറയിൽ നല്ലവഴുക്കലുണ്ട്, എല്ലാവരോടും ഒരിക്കൽക്കൂടി ശ്രദ്ദിക്കാൻ പറഞ്ഞു ഞാൻചെറുതായൊന്നുമുങ്ങി ...വിറക്കുകയാണ് ആരും കേറുന്ന ലക്ഷണവുമില്ല,ഞാൻ കേറി കരക്കിരുന്നു ,വെയില്കാഞ്ഞു..നീരാട്ടെല്ലാം കഴിഞ്ഞു,എല്ലാവരും തിരിച്ചു എത്തിയപ്പോഴേക്കും മടങ്ങിപോകാനുള്ള സമയംഅതിക്രമിച്ചിരുന്നു..മെല്ലെ മെല്ലെ ഞങ്ങൾ തിരിച്ചു നടന്നു ..,ഇറങ്ങുന്നതിനു മുൻപ് ഒരിക്കൽ കൂടിഉരുക്കുഴിയിൽ പോയി ,രാജനെ ഇല്ലാതാക്കിയ സ്ഥലം ....അസ്തമയ സൂര്യന്റെപൊന്കിരണങ്ങളെ സാക്ഷിയാക്കി മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു ആപോരാളിയെ ...ഭരണ കൂട ഫാസിസ്റ്റുകളുടെ ഇരയെ.
ഒരിക്കലും മറക്കാത്തഓർമകളുമായി ഈച്ചരവാര്യര്‍ എന്ന പിതാവിന്റെ കണ്ണീരുവീണ് തണുത്തുറഞ്ഞ ആ തടാകക്കരയിൽനിന്നും ഞങ്ങൾ പതിയെ നടന്നു നീങ്ങി .

